തിരുവനന്തപുരം: കൊവിഡ് കാലത്ത് കുട്ടികൾക്ക് പഠനസഹായം നൽകുന്നതിനായി വിദ്യാഭ്യാസജില്ല തയ്യാറാക്കിയ വിവിധ വിഷയങ്ങളുടെ വർക്ക്ഷീറ്റുകളും കായിക വിദ്യാഭ്യാസത്തിനായി തയ്യാറാക്കിയ കായികപരിശീലന വീഡിയോകളുമടങ്ങിയ ബ്ലോഗിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നിർവഹിച്ചു. കുട്ടികളുടെ പഠനപുരോഗതി ഉറപ്പുവരുത്തുന്നതിന് തിരുവനന്തപുരം വിദ്യാഭ്യാസജില്ല നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.