തിരുവനന്തപുരം:കേരള സർവോദയ സംഘം ഖാദി ഗ്രാമോദ്യോഗ് ഭവനുമുന്നിൽ സ്ഥാപിച്ച ഗാന്ധിജിയുടെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനം ഗാന്ധിജയന്തി ദിനത്തിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.ഒരു ഗൃഹത്തിൽ-ഒരു സ്ഥാപനത്തിൽ ഒരു ഗാന്ധി പ്രതിമ എന്ന യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫാ.ഡോ.സോണി മുണ്ടുനടയ്ക്കലിന് ഗാന്ധി പ്രതിമ നൽകി വി.ശിവൻകുട്ടി നിർവഹിച്ചു.സി.ഹരികുമാർ,കെ.പി.ഗോപാലപൊതുവാൾ,തോമസ് കരിയംപള്ളി, ആർ.സതീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.