babusreekumar

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി കൈമനം സാകേതത്തിൽ ബാബു ശ്രീകുമാർ (72) നിര്യാതനായി. 12 വർഷത്തോളം സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. എഫ്.എസ്.ഇ.ടി.ഒയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. ഭാര്യ. സുധാദേവി (പി.ഡബ്യു.ഡി). മക്കൾ: സുമേഷ് (ടി.സി.എസ്), സിന്ധു (കെ.ഐ.ടി.എസ്). മരുമക്കൾ: രാജശ്രീ പിള്ള, ഡോ. അനിൽകുമാർ (ഹെൽത്ത് യൂണിവേഴ്സിറ്റി).

സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് തൈക്കാട് ശാന്തികവാടത്തിൽ.