തിരുവനന്തപുരം: വഞ്ചിയൂർ എസ്.ഐയെ ദേഹോപദ്രവം ഏല്പിച്ച പ്രതികളെ അറസ്റ്റുചെയ്‌തു. ശ്രീകണ്ഠേശ്വരം പുന്നപുരം സ്വാതി വീട്ടിൽ വിഷ്‌ണു (29), സഹോദരൻ ശംഭു (28), പുന്നപുരം സരോജ് ഭവനിൽ ശ്യാംലാൽ(33) എന്നിവരാണ് പിടിയിലായത്.
വഞ്ചിയൂർ പുന്നപുരം കോളനിക്ക് സമീപം വാഹനങ്ങൾ തടഞ്ഞുനിറുത്തി യാത്രക്കാർക്ക് ശല്യമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച പ്രതികളെ അറസ്റ്റുചെയ്യുന്നതിനിടെയാണ് എസ്.ഐക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നേരെ ആക്രമണമുണ്ടായത്. തുടർന്ന് ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ പൃഥ്വിരാജിന്റെ നിർദ്ദേശ പ്രകാരം വഞ്ചിയൂർ സി.ഐയുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്‌തു.