വർക്കല :കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്കും, യാത്രാക്ലേശം അനുഭവിക്കുന്നവർക്കും വേണ്ടി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ നിന്ന് വീടുകളിൽ നേരിട്ടെത്തി വാക്സിനേഷൻ നൽകുന്ന പദ്ധതി ഇന്നുമുതൽ ആരംഭിക്കുമെന്ന് ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ അറിയിച്ചു. വിദഗ്ദ്ധ നഴ്സുമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിലെത്തി വാക്സിനേഷൻ നൽകുന്നത്. ഫോൺ: 9746565885, 8281876458.