road
വള്ളികുന്നം ഇലവുംമൂട് ജംഗ്ഷനിലെ വളവിൽ റോഡിന്റെ അപകട അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മതിൽ

വള്ളികുന്നം: ഓച്ചിറ - താമരക്കുളം റോഡിൽ ഇലവിൻമൂട് ജംഗ്ഷനിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലമുണ്ടാകുന്ന അപകടങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പടയണിവെട്ടം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല മതിൽ സംഘടിപ്പിച്ചു. ബി.ജെ.പി പടയണിവെട്ടം ബൂത്ത് പ്രസിഡന്റ് ശിവൻകുട്ടി നായർ അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം ഉദ്ഘാടനം ചെയ്തു. റോഡിന്റെ അപകട സ്ഥിതിക്ക് ഉടൻപരിഹാരം കാണാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് ബി.ജെ.പിവാർഡ് കമ്മിറ്റി മുന്നറിയിപ്പ് നൽകി. യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ജി.ശ്യാംക്യഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.വള്ളികുന്നം ഗ്രാമപഞ്ചായത്തംഗം വിജയലക്ഷ്മി, യുവമോർച്ച ഏരിയ പ്രസിഡന്റ് സുബിത്ത് , ഏരിയ കൺവീനർ സുരേഷ് സോപാനം, ബി.ജെ.പി, യുവമോർച്ച നേതാക്കളായ മുരളീധരൻ പിള്ള, വിമലൻ, ബിജി ജ്യോതി, അനിൽകുമാർ, പ്രസാദ് തുടങ്ങിയവർ പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്വം നൽകി.