gandhi

തിരുവനന്തപുരം: മഹാത്മഗാന്ധിയുടെ 152ാം ജന്മദിനം വാണികവൈശ്യ യൂത്ത് ഫെഡറേഷന്റെ നേതൃത്വത്തിൽ ഗാന്ധിയുവദർശൻ 2021 എന്ന പേരിൽ ആചരിച്ചു. പ്രസിഡന്റ് സുഭാഷിന്റെ അദ്ധ്യക്ഷതയിൽ വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എസ് കുട്ടപ്പൻ ചെട്ടിയാർ,ജന.സെക്രട്ടറി എസ് സുബ്രഹ്മണ്യൻ ചെട്ടിയാർ,ഓർഗനൈസിംഗ് സെക്രട്ടറി, എം.രാമചന്ദ്രൻ ചെട്ടിയാർ,യൂത്ത് ഫെ‌ഡറേഷൻ വർക്കിംഗ് പ്രസിഡന്റ് അരുൺകൃഷ്ണൺ, ജനറൽ സെക്രട്ടറി പത്മകുമാർ ആനയറ,വൈസ് പ്രസിഡ‌ന്റ് ബ്രിട്ടോരാജ്,ജില്ലാ സെക്രട്ടറി സുജിത്,ട്രഷറർ അഭിനന്ദ് കൃഷ്ണ എന്നിവർ സംസാരിച്ചു.