1

പൂവാർ:യൂത്ത് കോൺഗ്രസ് കാഞ്ഞിരംകുളം മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഷാഫി പറമ്പിൽ എം.എൽ.എ നിർവഹിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നന്ദു എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു.എം.വിൻസെന്റ് എം.എൽ.എ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നേമം ഷജീർ,സംസ്ഥാന നിർവാഹക സമിതി അംഗം സി.എസ്.അരുൺ,അസംബ്ലി വൈസ് പ്രസിഡന്റ് ജോയി, കാഞ്ഞിരംകുളം ശരത്ത് കുമാർ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ശിവകുമാർ ,ഡി.സി.സി സെക്രട്ടറി ലെനിൻ, മണ്ഡലം പ്രസിഡന്റ് സരസ ദാസ്, ബ്ലോക്ക് സെക്രട്ടറി ജെ.ജോണി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഫ്സൽ ബാലരാമപുരം തുടങ്ങിയവർ പങ്കെടുത്തു.