കേരളസർവകലാശാല ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും വർഷ എം.എ. ഹിന്ദി, മ്യൂസിക് മാർച്ചിൽ നടത്തിയ രണ്ടാം വർഷ എം.എ. ഫിലോസഫി (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷ, മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബർ 16 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.എസ്. സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (328) പ്രോഗ്രാമിന്റെ ഫിസിക്‌സ് പ്രാക്ടിക്കൽ പരീക്ഷ ഒക്‌ടോബർ 20 നും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷ 26 നും മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബി എസ്.ഡബ്ല്യൂവിൻെറ വൈവാ വോസി 13 മുതലും നടത്തും.

പരീക്ഷ മാറ്റി

25 ന് നടത്താനിരുന്ന പി എച്ച്.ഡി. കോഴ്‌സ് വർക്ക് പരീക്ഷ 29 ലേക്ക് മാറ്റി.

എൽ.എൽ.എം സീറ്റ് ഒഴിവ്

കേരളസർവകലാശാലയുടെ പഠനഗവേഷണ വകുപ്പിൽ എൽഎൽ.എമ്മിന് എസ്,സി, എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ 7 ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം.