തിരുവനന്തപുരം: കൗമുദി ടി.വിയിലെ 'ജീവിതത്തെ നേരായ ദിശയിലേക്ക് നയിക്കുന്ന ഡോക്‌ടർ- ലൈഫ് ഡോക്‌ടർ' എന്ന മുൻനിര പരിപാടിയിലൂടെ ശ്രദ്ധേയനായ ഡോ. പ്രവീൺ റാണയ്‌ക്ക് റിപ്പോർട്ടർ ടി.വിയുടെ ഇന്റർനാഷണൽ എക്‌സലൻസി ബിസിനസ് അവാർഡ് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഡോ. പ്രവീൺ റാണയ്‌ക്ക് പുരസ്‌കാരം നൽകി. ഗതാഗത മന്ത്രി ആന്റണി രാജു പ്രവീൺ റാണയെ പൊന്നാടയണിയിച്ച് ആദരിച്ചു. റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്‌ടറും എഡിറ്റർ ഇൻ ചീഫുമായ നികേഷ് കുമാറും സന്നിഹിതനായിരുന്നു. ജീവിതത്തിന് പുതിയ ദിശാബോധം നൽകുന്ന റിയൽ എഡ്യുക്കേഷൻ വിദ്യാഭ്യാസ രീതിയാണ് ലൈഫ് ഡോക്‌ടറിലൂടെ പ്രവീൺ റാണ മുന്നോട്ട് വയ്‌ക്കുന്നത്.