water-authority

തിരുവനന്തപുരം: പെൻഷൻ മുടങ്ങിയതിനെതിരെ കേരള വാട്ടർ അതോറിട്ടി പെൻഷണഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. തിരുവനന്തപുരം മാനേജിംഗ് ഡയറക്ടർ ഓഫീസിനു മുന്നിൽ നടന്ന ധർണ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് അരുവിക്കര വിജയൻ നായർ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ സെക്രട്ടറി ജി. ശശി, ജില്ലാ ട്രഷറർ വിജയകുമാർ, ഓൾ കേരളാ വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ ( എ.ഐ.ടി.യു.സി ), ജനറൽ സെക്രട്ടറി അനീഷ് പ്രദീപ്, വാട്ടർ വർ‌ക്‌സ് എംപ്ലോയീസ് യൂണിയൻ ( യു.ടി.യു.സി), ജനറൽ സെക്രട്ടറി ആശ്രാമം അനിൽ, യൂണിയൻ നേതാക്കളായ വെള്ളനാട് വിജയൻ, വെമ്പായം രഘു, ജി. സുരേഷ് കുമാർ, മെർലിൻ തുടങ്ങിയവർ സംസാരിച്ചു.