പാറശാല:ചെങ്കൽ പഞ്ചായത്തിലെ മേലമ്മാകം ഏലായിൽ സംഘടിപ്പിച്ച കൊയ്ത്ത് ഉത്സവത്തിന്റെയും കൊയ്ത്ത് മത്സരത്തിന്റെയും ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പാലോട് രവി നിർവഹിച്ചു.ഉദിയൻകുളങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൊയ്ത്തുത്സവത്തിൽ പി.രാജശേഖരൻനായർ അദ്ധ്യക്ഷത വഹിച്ചു.മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ,ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി. ശ്രീധരൻനായർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ, പി.ഗോപാലകൃഷ്ണൻനായർ, എം.ആർ.സൈമൺ, ചെങ്കൽ മണ്ഡലം പ്രസിഡന്റ് എൻ.പി.രഞ്ജിത് റാവു, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ, വൈസ് പ്രസിഡന്റ് കെ.അജിത്കുമാർ, വികസന കാര്യ ചെയർപേഴ്സൺ ത്രേസ്യാ സെൽവിസ്റ്റർ, എസ്.ഉഷാകുമാരി,ബെൽസി ജയചന്ദ്രൻ, വൈ.ആർ.വിൻസെന്റ്,വാർഡ് പ്രസിഡന്റ് സുധാകരൻ, തച്ചക്കുടി ഷാജി തുടങ്ങിയവർ പങ്കെടുത്തു.