vinayan

തിരുവനന്തപുരം: നഗരകാര്യവകുപ്പിൽ മേഖലാ ജോയിന്റ് ഡയറക്ടറായ കെ.പി.വിനയനെ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. സർക്കാർ നൽകിയ മൂന്നംഗ പാനലിൽ നിന്നാണ് ഭരണസമിതിയോഗം കെ.പി. വിനയനെ അഡ്മിനിസ്ട്രേറ്ററാക്കാൻ തീരുമാനിച്ചത്. ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. പഴയങ്ങാടി അതിയടത്തെ റിട്ട. അദ്ധ്യാപകൻ പരേതനായ പി.വി.നാരായണന്റെയും റിട്ട. അദ്ധ്യാപിക കെ.പി.നളിനിയുടെയും മകനാണ് വിനയൻ. പയ്യന്നൂരിൽ അഭിഭാഷകനായിട്ടാണ് തുടക്കം. ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക പി.വി.അനിലയാണ് ഭാര്യ. മക്കൾ: വിദ്യാർഥികളായ ജയദേവൻ, അഞ്ജിത.