തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ശ്രദ്ധ ക്ഷണിക്കൽ ഉന്നയിച്ചത് സർക്കാരിനെ വിമർശിക്കാൻ ഉദ്ദേശിച്ചല്ലെന്ന് കെ.കെ. ശൈലജ ഇന്നലെ സഭയിൽ വ്യക്തമാക്കി. സർക്കാരും ജനപ്രതിനിധികളും ഒന്നിച്ചുനിന്ന് എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. ബില്ലുകളിലുള്ള ചർച്ചയ്ക്കിടെയാണ് ഇക്കാര്യം വിശദീകരിച്ചത്.

പ്ലസ് വൺ സീറ്റ് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് തൊട്ടുപിന്നാലെ തിങ്കളാഴ്ചയാണ് വിഷയം സർക്കാർ ഗൗരവമായി കാണണമെന്നും എല്ലയിടത്തും ആവശ്യം എവിടെയാണെന്ന് മനസിലാക്കി സീറ്റ് ക്രമീകരണം നടത്തണമെന്നും ശൈലജ ആവശ്യപ്പെട്ടത്. ഇത് പ്രതിപക്ഷവും ആയുധമാക്കിയതോടെ സർക്കാ‌ർ പ്രതിരോധത്തിലായിരുന്നു.