s
കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാംഘട്ടത്തിന് തുടക്കമിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലെ 4 പശുക്കൾക്ക് വാക്സിനേഷൻ നൽകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജെ.ചിഞ്ചുറാണി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കൗശികൻ തുടങ്ങിയവർ സമീപം.

തിരുവനന്തപുരം: പശുക്കൾക്കുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ 4 പശുക്കൾക്ക് വാക്സിനേഷൻ നൽകിയായിരുന്നു തുടക്കം. ചടങ്ങിൽ വാക്സിൻ അടങ്ങിയ കൂൾപെയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ജെ.ചിഞ്ചുറാണിക്ക് കൈമാറി. ഇന്നുമുതൽ നവംബർ 3 വരെയുള്ള 21 പ്രവൃത്തി ദിവസങ്ങളിലായി യജ്ഞം പൂർത്തിയാക്കുമെന്നും ഇതിനായി 1916 സ്ക്വാഡുകൾ രൂപീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. സ്ക്വാഡുകൾ കർഷകരുടെ വീട്ടിലെത്തി സൗജന്യ സേവനം നൽകും.

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കൗശികൻ, അഡിഷണൽ ഡയറക്ടർമാരായ ഡോ. സാബു എസ്.എം, ഡോ. ജിജിമോൻ ജോസഫ്, എ.ഡി.സി.പി പ്രോജക്ട് കോ -ഓർഡിനേറ്റർ ഡോ.സിന്ധു , ജോയിന്റ് ഡയറക്ടർ ഡോ. പ്രേം ജെയിൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബീന ബീവി എന്നിവർ പങ്കെടുത്തു.