കിളിമാനൂർ: വൃദ്ധയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുളിമാത്ത് ആൽത്തറയിൽ അത്തത്തിൽ പരേതനായ ഭാസ്കര പിള്ളയുടെ ഭാര്യ സുഭദ്രയെയാണ് (82) വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടത്. ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. മക്കൾ: വിജയകുമാർ, പരേതനായ സുനിൽ കുമാർ.