പാറശാല:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച സേവനം നടത്തിയ പാറശാല പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ഇടിച്ചക്കപ്ലാമൂട് വാർഡിലെ വനിതാ ശിശുസംരക്ഷണ ബോധനാർത്ഥം വാർഡ് മെമ്പർ എം.സെയ്ദലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ആരോഗ്യ പ്രവർത്തകരെ പൊന്നാട അണിയിച്ച് ആദരിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.എസ്.ജോൺ ശൈശവ ഗാർഹിക പീഡന ബോധന ക്ലാസെടുത്തു. ശിവജി ഐ.ടി.ഐ മാനേജർ ആർ.പ്രഭാകരൻതമ്പി, ഡോ.ആർ.ഫർഹാന ജെ.എച്ച്.ഐ. പ്രദീപ്, കുടുംബശ്രീ സി.ഡി.എസ് ഡി.യമുന, അങ്കണവാടി ടീച്ചർ എസ്.വത്സല, ആശാവർക്കർ രജനി, വാർഡ് വികസനസമിതി ഭാരവാഹികളായ ഹസൻഖാൻ, അബ്ദുൽ റഷീദ്, ലതകുമാരി, സിദ്ദിഖ്,ആദർശ്, കുമാരിഹേമ, ശ്രീകുമാർ, ഹരിതകർമ്മസേന അംഗംപുഷ്പം,ശാന്തി തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ പ്രവർത്തകരായ പരശുവയ്ക്കൽ പി.എച്ച്.സി യിലെ ചീഫ് മെഡിക്കൾ ഒാഫീസർ ഡോ.ബി. ലിജിമോൾ, ഗവ.ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൾ ഒാഫീസർ ഡോ.കെ.പി.സിന്ധുറാണി, പി.എച്ച്.സിയിലെ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി.സാബു എന്നിവരെയാണ് മുൻ എം.എൽ.എ ആദരിച്ചത്.