suresh

വെള്ളനാട്: ഡൽഹിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. ഡൽഹിയിൽ വിജ്ഞാൻ ഭാരതി ഒാഫീസ് ജീവനക്കാരൻ വെള്ളനാട് ലേഖാ ഭവനിൽ എൻ. സുരേഷ് (46) മരിച്ചതിന് പിന്നാലെയാണ് ഭാര്യ ഡോ. ഷൈനി (45) മരിച്ചത്.

ഇക്കഴിഞ്ഞ 29ന് രാവിലെ ഷൈനിയുമായി ഒാഫീസിൽ പോകുന്നതിനിടെ ബൈക്കിൽ കാറിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് സുരേഷ് മരിച്ചു.

ഇന്നലെ ഉച്ചയോടെ ഷൈനിയും മരിച്ചു. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിലെ ജീവനക്കാരിയാണ് ഷൈനി. വെള്ളനാട് സ്വദേശികളായ ഇവർ കഴിഞ്ഞ പത്ത് വർഷത്തോളമായി കുടുംബസമേതം ഡൽഹിയിലായിരുന്നു താമസം. സംസ്കാരം ഇന്ന് ഡൽഹിയിൽ നടക്കും. മകൻ:സനത്ത് നാരായണൻ.