തിരുവനന്തപുരം: വാട്ടർ അതോറിട്ടി പെൻഷൻ നിഷേധിച്ച മാനേജ്മെന്റിന്റെ നടപടിക്കെതിരെ കേരള സ്റ്റേറ്റ് വാർട്ടർ അതോറിട്ടി പെൻഷണേഴ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മാനേജിംഗ് ഡയറക്ടറുടെ ചേമ്പറിൽ പ്രതിഷേധ സമരം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ ഇന്ന് രാവിലെ തന്നെ പെൻഷൻ ബാങ്കിൽ ക്രെഡിറ്റ് ചെയ്യുമെന്ന് മാനേജിംഗ് ഡയറക്‌ടർ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. സമരത്തിന് ജനറൽ സെക്രട്ടറി വത്സപ്പൻ നായർ, കെ. മോഹനൻ നായർ, മറ്റ് ജില്ലാ നേതാക്കളായ കെ. ഗോപാലകൃഷ്‌ണൻ, കെ. സുരേന്ദ്രൻ നായർ, കെ. മോഹൻ കുമാർ, ശശിധരൻ നായർ എന്നിവർ നേതൃത്വം നൽകി.