പൂവാർ:ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിൽ എൻ.സി.പിയുടെയും ശരത്ത് പവാറിന്റെയും പങ്ക് വലുതാണെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു.പാറശാല നിയോജക മണ്ഡലം കമ്മിറ്റി ഒഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പനച്ചമൂട് വിജയൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് തിരുപുറം ഗോപൻ,ദേശീയ പ്രവർത്തക സമിതി അംഗം വർക്കല രവികുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.രാജൻ, കെ.ഷാജി,സി.അജികുമാർ,പാറശാല വിജയൻ ,വെള്ളറട ശ്രീകല എന്നിവർ പ്രസംഗിച്ചു.