dd

തിരുവനന്തപുരം: മുതലപ്പൊഴി, വിഴിഞ്ഞം തുറമുഖങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ പ്രത്യേക പരിശീലനം ലഭിച്ച റെസ്‌‌ക്യൂ ടീമിനെ അ‌‌ടിയന്തരമായി നിയോഗിക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.

മുതലപ്പൊഴിയിലെ അപകടത്തിന് പ്രധാന കാരണമായ മണൽത്തിട്ട നീക്കുന്നതിന് ഡ്രഡ്‌ജർ എത്തിച്ചിട്ടുണ്ട്. ഇതിനായി അദാനിയുമായി അഞ്ച് തവണയാണ് ചർച്ച ന‌ട‌ത്തി കരാർ ഉണ്ടാക്കിയത്. പുതിയ പുലിമുട്ട് നിർമ്മിച്ച് ശാശ്വത പരിഹാരം കാണലാണ് സർക്കാർ ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.