എൻഡോസൾഫാൻ ദുരിതബാധിത പദ്ധതികളെ അട്ടിമറിക്കാൻ സാമൂഹിക നീതിവകുപ്പിന് മുൻപിൽ മുൻ ജില്ലാ കളക്‌ടർ നൽകിയ റിപ്പോർട്ട് തള്ളൂക, മുഴുവൻ എൻഡോസൾഫാൻ ദുരിത ബാധിതർക്കും 5 ലക്ഷം രൂപ നഷ്ടപരിഹാരവും ആ ജീവനാന്തം ചികിത്‌സയും നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻഡോസൾഫാൻ സമര ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഇരകൾ നടത്തിയ കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുക്കുന്ന കാസർകോട് സ്വദേശികളായ സമീറയും മകൻ അസ്‍ലിനും.