പാലോട്:സി.പി.എം കുറുപുഴ ലോക്കൽ കമ്മിറ്റിയുടെ നിയന്ത്രണത്തിലുളള ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി.പേരയം ബ്രാഞ്ച് സമ്മേളനം വി.കെ.മധു ഉദ്ഘാടനം ചെയ്തു.ആർ.ആർ അഖിലാണ് സെക്രട്ടറി.കുടവനാട് ബ്രാഞ്ച് സമ്മേളനം ജെ.വേലപ്പൻ ഉദ്ഘാടനം ചെയ്തു. ജെ.ബാബുവാണ് സെക്രട്ടറി.താന്നിമൂട് ബ്രാഞ്ച് സമ്മേളനം എ.എം അൻസാരി ഉദ്ഘാടനം ചെയ്തു.പി.ജി മഹേഷാണ് സെക്രട്ടറി.തോട്ടുംപുറം ബ്രാഞ്ച് സമ്മേളനം ജെ.വേലപ്പൻ ഉദ്ഘാടനം ചെയ്തു.എസ്.ഷിബുവാണ് സെക്രട്ടറി.ആലുംകുഴി ബ്രാഞ്ച് സമ്മേളനം വി.കെ മധു ഉദ്ഘാടനം ചെയ്തു.എം. ഉദയകുമാറാണ് സെക്രട്ടറി.പച്ചമല ബ്രാഞ്ച് സമ്മേളനം വിനീഷ് ഉദ്ഘാടനം ചെയ്തു.ടി.മണിയനാണ് സെക്രട്ടറി.വെമ്പ് ബ്രാഞ്ച് സമ്മേളനം പേരയം ശശി ഉദ്ഘാടനം ചെയ്തു.സുദർശനൻ നായരാണ് സെക്രട്ടറി.കുറുപുഴ ബ്രാഞ്ച് സമ്മേളനം വിനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.ആർ.അജീഷാണ് സെക്രട്ടറി.പൊരിയം ബ്രാഞ്ച് സമ്മേളനം ജി.എസ്. ഷാബി ഉദ്ഘാടനം ചെയ്തു.ശിവശങ്കരപ്പിളളയാണ് സെക്രട്ടറി.ഇളവട്ടം ബ്രാഞ്ച് ഇ.ജയരാജൻ ഉദ്ഘാടനം ചെയ്തു. സിഖിക്കാണ് സെക്രട്ടറി.കുറുപുഴ ലോക്കൽ സമ്മേളനം 23ന് പേരയത്ത് നടക്കും.വിതുര ഏരിയാ സെക്രട്ടറി എൻ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്യും.