തിരുവനന്തപുരം: കർഷക തൊഴിലാളി ക്ഷേമനിധി കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. കർഷക തൊഴിലാളി ക്ഷേമനിധി ആക്ട് ഭേദഗതി വരുത്തുന്നതിന് ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ബിൽ ആക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബിൽ വരുന്നതോടെ അതിവർഷാനുകൂല്യം, വിവാഹ ധനസഹായം, പ്രസവ ധനസഹായം, വിദ്യാഭ്യാസ സഹായം, ചികിത്സാ ധനസഹായം, മരണാനന്തര സഹായം എന്നീ ആനുകൂല്യങ്ങൾ വർദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.