കടയ്ക്കാവൂർ: കോൺഗ്രസ് സേവാദൾ കടയ്ക്കാവൂർ മണ്ഡലം പതിനഞ്ചാം വാർഡ് സമ്മേളനം പെരുങ്കുളം നവധാര ജംഗ്ഷനിൽ നടന്നു. സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജെ. സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പാലാംകോണം ജമാൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.പി. രാജശേഖരൻ നായർ, വക്കം സുകുമാരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പെരുംകുളം അൻസാർ, ജയന്തി സോമൻ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മാസ് ജബ്ബാർ, കെ.എസ്.യു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുനേജോ സ്റ്റീഫൻസൺ, സേവാദൾ മണ്ഡലം പ്രസിഡന്റ് വാഴവിളാകം ബിജു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുധീഷ്, മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉണ്ണിപ്പിള്ള, സജീവ് കൃഷ്ണൻ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് അനിക്കുട്ടൻ, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ഷീബു മണനാക്ക് ബാജു, വക്കം ആനന്ദ്, സുബിൻ എന്നിവർ സംസാരിച്ചു.