farming

തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണത്തിൽ നശിക്കുന്ന വിളകൾക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് കർഷകരെ വിള ഇൻഷ്വറൻസ് പദ്ധതിയിൽ ചേർക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

കൃഷിവകുപ്പ് കേന്ദ്ര മാനദണ്ഡങ്ങൾക്ക് വിധേയമായി നൽകുന്ന നഷ്‌ടപരിഹാരം വളരെ കുറവാണ്. എന്നാൽ വിള ഇൻഷ്വറൻസ് പദ്ധതിയിൽ ചേരുന്ന കർഷകർക്ക് സമാനമായ കേന്ദ്ര പദ്ധതി കൂടി ഉൾപ്പെട്ടാൽ നാലിരട്ടിയെങ്കിലും നഷ്ടപരിഹാരം ലഭിക്കും. ആനകൾക്ക് കുടിവെള്ളം ലഭിക്കുന്നതിന് വനത്തിൽ ത‌ടയണകളും കുരങ്ങന്മാർക്കായി ഫല വൃക്ഷങ്ങളും ന‌‌ട്ടുപിടിപ്പിക്കും. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ മയക്കുവെടിയെക്കാൾ ഫലപ്രദം കുങ്കി ആനകളാണ്. നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് തുരത്താൻ 13 റാപ്പിഡ് റെസ്പോൺസ് ടീമിനെ നിയോഗിച്ചിട്ടുണ്ട് ..