തിരുവനന്തപുരം: പെരുമ്പാവൂർ, ആലുവ നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാറപ്പുറം- വല്ലംകടവ് പാലത്തിന്റെ ടെൻഡറിന് അനുമതി നൽകുന്നത് പൊതുമരാമത്ത് വകപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്റി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്റി. 2016ൽ ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിർമ്മാണം നിശ്ചിത സമയത്തിനകം കരാറുകാരൻ പൂർത്തിയാക്കിയില്ല. കരാറുകാരനെ നഷ്ടോത്തരവാദിത്തത്തിൽനിന്ന് ഒഴിവാക്കി. ബാക്കിയുള്ള പ്രവൃത്തികളുടെ എസ്​റ്റിമേ​റ്റ് തയ്യാറാക്കി ടെൻഡർ ചെയ്തു. മൂന്നാമത്തെ ടെണ്ടറിൽ ക്വാട്ട് ചെയ്യപ്പെട്ട തുക എസ്​റ്റിമേ​റ്റിനേക്കാളും 16.93 ശതമാനം അധികമാണ്. ഇതിന് സർക്കാരിന്റെ അംഗീകാരം ആവശ്യമാണെന്നും മന്ത്റി പറഞ്ഞു.