തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ അഴിമതിക്കെതിരെ യു.ഡി.എഫ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രക്ഷോഭം സംഘടിപ്പിക്കും.രാവിലെ 9.30ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി കോർപ്പറേഷന് മുന്നിൽ പ്രതിഷേധം ഉദ്‌ഘാടനം ചെയ്യും.തുടർന്ന്‌ ഒക്‌ടോബർ 12ന്‌ 100 ഡിവിഷനുകൾ കേന്ദ്രീകരിച്ച്‌ വഞ്ചിതരായ നികുതിദായകരെ പങ്കെടുപ്പിച്ച് 4 മണിമുതൽ 6 മണിവരെ ജനസദസുകൾ സംഘടിപ്പിക്കും. ജനസദസുകളുടെ ഉദ്‌ഘാടനം ഒക്‌ടോബർ 11ന്‌ വൈകിട്ട് 4ന് വെട്ടുകാട്‌ നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശൻ നിർവഹിക്കും.കോർപ്പറേഷനിലെ ഭീമമായ അഴിമതി മറച്ചുവയ്‌ക്കാൻ ശ്രമിച്ച മേയർ, മുൻ മേയർ,ഭരണ നേതൃത്വം എന്നിവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.