ss

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പൂങ്കാവനമൊരുക്കുന്നു. കൊവിഡിനെ തുടർന്ന് ക്ഷേത്ര പൂജയ്ക്കാവശ്യമായ പൂക്കൾ കിട്ടാത്ത സാഹചര്യത്തിലാണ് ഉണ്ണിക്കണ്ണൻ സേവാസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന് ചുറ്റും പൂച്ചെടികൾ നട്ടത്. നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ ഉദ്ഘാടനം നിർവഹിച്ചു. ഉണ്ണിക്കണ്ണൻ സേവാസമിതി പ്രസിഡന്റ് ഡി. കൃഷ്ണൻകുട്ടി നായർ, നഗരസഭാ കൗൺസിലർമാരായ കെ.കെ. ഷിബു, ആർ‌. അജിത, മഞ്ചത്തല സുരേഷ്, ഗ്രാമം പ്രവീൺ, ഷിബുരാജ് കൃഷ്ണ, ദേവസ്വം ബോർഡ് അസി. കമ്മിഷണർ ആശാബിന്ദു, സബ്ഗ്രൂപ്പ് ആഫീസർ അരവിന്ദ്, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി എം. സുകുമാരൻ നായ‌ർ, എൻ. ശൈലേന്ദ്രകുമാർ, ടി. ശ്രീകുമാരൻ നായർ, കെ.എസ്. ജയചന്ദ്രൻ നായ‌ർ, വി. മോഹൻകുമാ‌ർ, സേവാസമിതി അംഗങ്ങളായ എസ്.വി. പ്രദീപ്, ദീപക്, സുരേഷ് കുമാർ, അരുൺ സി. നായർ, ഡി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.