തിരുവനന്തപുരം: നെടുമങ്ങാട് ടൗൺ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് പരിധിയിൽപ്പെട്ട 2000 ജനുവരി ഒന്ന് മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് മുൻകാല സീനിയോറിറ്റിയോടുകൂടി നവംബർ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും. മേൽപ്പറഞ്ഞ കാലയളവിൽ വിവിധ കാരണങ്ങളാൽ 90 ദിവസത്തിനുള്ളിൽ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. www.employment.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയോ ഓഫീസിൽ നേരിട്ടെത്തിയോ രജിസ്‌ട്രേഷൻ പുതുക്കാം.