തിരുവനന്തപുരം: വൈദ്യുതി നിലയങ്ങൾ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്രനയത്തിനെതിരെ നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധിച്ചു.ജി.പി.ഒയ്ക്ക് മുന്നിൽ നടന്ന ധർണ എൻ.സി.പി ജില്ലാ പ്രസിഡന്റ് തിരുപുറം ഗോപൻ ഉദ്ഘാടനം ചെയ്തു.എൻ.എൽ.സി ജില്ലാ പ്രസിഡന്റ് കുളത്തൂർ മധുകുമാർ, സുനിൽബാബു,ബിജു നാരായണൻ,ജോബ്,സുഭാഷ് ബോസ്,സുനിൽകുമാർ സജയൻ എന്നിവർ പ്രസംഗിച്ചു.