km

തഴവ: മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ദിവസം വൈകിട്ട് അമ്മ ഹൃദയാഘാതം മൂലം മരിച്ചു. കുലശേഖരപുരം കോട്ടയ്ക്കു പുറം തേനേരിൽ മധുവിന്റെ ഭാര്യ സന്ധ്യയാണ് (38) മരിച്ചത്.

പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ ആദിത്യനെ (15) കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീടിന് സമീപത്തെ പുളിമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കൂറുകളോളം നിലവിളിച്ചു കരഞ്ഞ സന്ധ്യയ്ക്ക്, രാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുലശേഖരപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായിരുന്നു ആദിത്യൻ. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതിന് ശകാരിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു. അനന്തുവാണ് ആദിത്യന്റെ സഹോദരൻ.