ചിറയിൻകീഴ് :യു.പിയിൽ നടന്ന കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് ഗണേശൻ ഉദ്ഘാടനം ചെയ്തു.സി.എസ്. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.പി . മുരളി, വി.വിജയകുമാർ, സി.രവീന്ദ്രൻ, ജി. ചന്ദ്രശേഖരൻ നായർ, ജി. വ്യാസൻ, നാരായണൻ നായർ, ഡീന, പ്രശോഭന, സുൽഫിക്കർ, എസ്.ആർ ജ്യോതി, പ്രശോഭനൻ , പ്രകാശൻ, ശശാങ്കൻ, സുജ, സുരേഷ് എന്നിവർ നേതൃത്വം നൽകി. പ്രഭൻ നന്ദി പറഞ്ഞു.