പാറശാല: ദീർഘദൂര ഓട്ടത്തിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് നിരവധി കാൻസർ രോഗികൾക്ക് ആശ്വാസമായ ബാഹുലേയൻ ഇത്തവണ ഓടിയത് അയൽവാസിയായ ധനുവച്ചപുരം കുന്നുവിളവീട്ടിൽ ശേഖരന് (70) വേണ്ടി. കാരക്കോണത്തു നിന്ന് പാറശാലവരെയും അവിടെ നിന്ന് നെയ്യാറ്റിൻകരവരെയും ബക്കറ്റുമായി ഓടിയതിലൂടെ 12000 രൂപയാണ് ധധുവച്ചപുരം സ്വദേശിയായ ബാഹുലേയൻ സമാഹരിച്ചത്. തുടർന്ന് ശേഖരന്റെ വീട്ടിലെത്തിയ ബാഹുലേയൻ ഈ തുക കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവനീത്കുമാർ, വാർഡ് മെമ്പർ ബൈജു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ശേഖരന്റെ മരുമകൻ ബാബുവിന് കൈമാറി. നേരത്തെയും പലതവണ ബാഹുലേയൻ കാൻസർ രോഗികൾക്കായി ധനസമാഹരണം നടത്തുന്നതിന് ദീർഘദൂര ഓട്ടം നടത്തിയിട്ടുണ്ട്.