തിരുവനന്തപുരം: പ്രമുഖ മാനസികരോഗ ചികിത്സകനായിരുന്ന ഡോ.എൻ.പ്രഭാകരന്റെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനവും പ്രതിമാസം നൂറ്‌ പേർക്ക് സൗജന്യ പരിശോധന നൽകുന്ന പദ്ധതിയും മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.ദിവ്യപ്രഭ ആശുപത്രി ഡയറക്ടർ ഡോ. സുശീല പ്രഭാകരൻ യോഗത്തിൽ അദ്ധ്യക്ഷയായിരുന്നു.ഡോ. ദേവിൻ പ്രഭാകർ ആമുഖ പ്രഭാഷണം നടത്തി. മുൻ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ മുഖ്യ പ്രഭാഷണവും ഡോ. ജോർജ് ഓണക്കൂർ അനുസ്മരണ പ്രസംഗവുംനടത്തി. നടി മഞ്ജു പിള്ള ആശംസകളർപ്പിച്ചു.കൊവിഡ് കാലത്തെ അതിജീവനം എന്ന വിഷയത്തിൽ ഡോ. അരുൺ. ബി. നായർ വിഷയാവതരണം നടത്തി. ഡോ.കവിത ദേവൻ നന്ദി പ്രമേയം അവതരിപ്പിച്ചു. ദിവ്യ പ്രഭാ കണ്ണാശുപത്രി,സ്വസ്തി ഫൗണ്ടേഷൻ,എസ്.എൻ യുണൈറ്റഡ്‌ മിഷൻ,കെ.ഐ.എം.ആർ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.