നെടുമങ്ങാട്: തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട യുവതി നവജാത ശിശുവിന് ജന്മം നൽകിയ ശേഷം കൊവിഡ് ബാധിച്ച് മരിച്ചു. നെടുമങ്ങാട് വേട്ടംപള്ളി പാലോട്ടുകോണത്ത് തടത്തരികത്തു വീട്ടിൽ എസ്. ബിജുവിന്റെ ഭാര്യ ബി.എൽ. പ്രിയയാണ് (34) മരിച്ചത്. ഇക്കഴിഞ്ഞ സെപ്തംബർ 15ന് പ്രിയ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. പ്രസവം കഴിഞ്ഞ് മൂന്നാം നാൾ കൊവിഡ് പിടിപെട്ടു. കൊവിഡ് ഭേദമായതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങാനിരിക്കെ കടുത്ത ന്യൂമോണിയയെ തുടർന്നാണ് മരണം. പരേതനായ ബാബുവിന്റെയും ലീലയുടെയും മകളാണ്. അർജുൻ ദേവ് (12) എന്ന മറ്റൊരു മകൻ കൂടിയുണ്ട്.