പാറശാല: പ്രിയങ്കാഗാന്ധിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച യു.പി പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പാറശാലയിൽ പ്രകടനം നടത്തി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം കൊറ്റാമത്ത് നിന്ന് ആരംഭിച്ച് പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സമാപിച്ചു. മുൻ എം.എൽ.എ എ.ടി. ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, പാറശാല മണ്ഡലം സെക്രട്ടറി പവതിയാൻവിള സുരേന്ദ്രൻ, പെരുവിള രവി, രാമചന്ദ്രൻ നായർ, വി.കെ. ജയറാം, കൊറ്റാമം മോഹനൻ, സുരേഷ്, ഷാലിൻരാജ്, മധു, വേലപ്പൻ നായർ, പത്മകുമാർ, വിൻസർ, കൃഷ്ണകുമാർ, ലൈജു, പഞ്ചായത്ത് അംഗങ്ങളായ ലെൻവിൻ ജോയ്, സെയ്ദലി, വിനയൻ, താര, നിർമ്മല, ഫ്രീജ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ലിജിത്, സുജിത്, അനിൽ പാറശാല എന്നിവർ നേതൃത്വം നൽകി.