തിരുവനന്തപുരം: കൊവിഡ് ഘട്ടത്തിൽ ആധാര രജിസ്‌ട്രേഷനായി ഏർപ്പെടുത്തിയ നിയന്ത്രണ ടോക്കൺ 25ൽ നിന്ന് ദിവസേന 40 എണ്ണമായി വർദ്ധിപ്പിക്കണമെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനയറ ആർ.കെ ജയനും ജനറൽ സെക്രട്ടറി പാലക്കാട് ശിവപ്രകാശനും രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയോട് അഭ്യർഥിച്ചു. ആധാര രജിസ്‌ട്രേഷനായുള്ള ടോക്കണിനായി നികുതി ദായകർ ആഴ്ചകൾ കാത്തിരിക്കേണ്ടി വരികയാണ്. ലഭിച്ച ടോക്കൺ പ്രകാരം ഓഫീസിൽ എത്തിച്ചേരാൻ കഴിയാത്തവർക്ക് അടുത്ത ഊഴത്തിന് ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്നു. നിലവിലെ സ്ഥിതി കണക്കിലെടുത്ത് സാധാരണ ദിനങ്ങളിലെ ടോക്കൺ സമ്പ്രദായം പുനസ്ഥാപിക്കണം.