തിരുവനന്തപുരം: അനധികൃതവും നിയമവിരുദ്ധമായ ഭൂമി തരം മാറ്റൽ ആരംഭത്തിൽ തന്നെ തടയുമെന്നും ഭൂമിയുടെ തരം അതേ നിലയിൽ സംരക്ഷിക്കുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് പലപ്പോഴും ബന്ധപ്പെട്ട കമ്മിറ്റികൾക്കും അധികാരികൾക്കും മുൻപാകെ പരിവർത്തനാനുമതിയ്ക്കുള്ള അപേക്ഷ എത്തുന്നത്. ഇത്തരം സാഹചര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. അനൂപ് ജേക്കബിന്റെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.