spc-parssala

പാറശാല: ശ്രീനാരായണ ദർശനം നേരിട്ട് അറിയുക എന്ന ലക്ഷ്യത്തോടെ ഗുരുവിചാരവുമായി എസ്.പി.സി വിദ്യാർത്ഥികൾ. പാറശാല ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംഘടിപ്പിച്ച ഗുരുവിചാരം അരുവിപ്പുറത്ത് നടന്നു. അരുവിപ്പുറം മഠം അങ്കണത്തിൽ നടന്ന ചടങ്ങിൽ ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഗുരു വിചാര സദസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് വി.കെ.ജയറാം അദ്ധ്യക്ഷത വഹിച്ചു.കേരള സർവകലാശാല ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടർ ഡോ.എം.എ. സിദ്ദിഖ് ഗുരു വിചാരം - ക്ലാസ് നയിച്ചു.സി.പി.ഒ ഡോ.എസ്.രമേഷ് കുമാർ സ്വാഗതവും ഗാർഡിയൻ എസ്.പി.സി പ്രസിഡന്റ് പി.അനിൽകുമാർ നന്ദിയും പറഞ്ഞു. അരുവിപ്പുറത്തെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് പരിപാടി സമാപിച്ചത്.