platform

തിരുവനന്തപുരം: റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളിൽ ഇന്നുമുതൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ലഭിക്കും. മൂന്നു മണിക്കൂറിന് 50 രൂപയാണ് നിരക്ക്. മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. തിരക്ക് കുറയ്ക്കുന്നതിനു വേണ്ടിയാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നൽകുന്നത് നിറുത്തിവച്ചത്. കൊവിഡിന് മുമ്പ് 10 രൂപായായിരുന്നു പ്ലാറ്റ്ഫോം ടിക്കറ്റിന് ഈടാക്കിയിരുന്നത്.