നെടുമങ്ങാട്: കർഷക കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്. കെ.ടി.യു )നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിനടയിലെ പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.എസ് ബിജു പ്രസംഗിച്ചു. ഏരിയ പ്രസിഡന്റ്‌ ബി.സതീശൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി മൂഴി രാജേഷ് സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി സുധീർഖാൻ നന്ദിയും പറഞ്ഞു. മാർച്ചിനും പ്രകടനത്തിനും ഷിനി പുങ്കുമ്മൂട്‌, എ.റോജ്, അനിൽ കൊല്ലങ്കാവ്,സാജു കൊടിപ്പുറം,ശ്രീകല അനിൽ,ഒ.ലളിതംബിക,ഷീജ,കെ.എസ്. ഉദയകുമാർ എന്നിവർ നേതൃത്വം നൽകി.