തിരുവനന്തപുരം : ശ്രീ പഴഞ്ചിറ ദേവിക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 15 വരെ നടക്കും. 7ന് രാവിലെ മഹാഗണപതിഹോമം, മഹാസുദർശന ഹോമം, 8ന് ശ്രീ സൂക്തഹോമം, 9ന് നവഗ്രഹ ശാന്തിഹോമം, 10ന് സുകൃതഹോമം, പുരുഷ സൂക്തഹോമം. 11ന് രാവിലെ മൃത്യുഞ്ജയ ഹോമം, ശ്രീ രുദ്രം - ധാര. 12ന് രാവിലെ ശാന്തിഹോമം, സംവാദസൂക്ത ഹോമം. 13ന് ദുർഗാ സൂക്തഹോമം, 14ന് 6.30ന് മഹാഗണപതി ഹോമം, 7ന് ചണ്ഡികാഹോമം, കന്യകാപൂജ, പത്തിന് പൂർണാഹൂതി തുടർന്ന് കലശാഭിഷേകം, ദീപാരാധന. വൈകിട്ട് 7ന് പൂജവയ്പ്പ്. കല്പോക്ത പൂജ. 15ന് രാവിലെ 7.10ന് പൂജയെടുപ്പ്. 7.25ന് വിദ്യാരംഭം. വിദ്യാരംഭം: ക്ഷേത്രതന്ത്രി ബി.ആർ. അനന്തേശ്വര ഭട്ടിന്റെയും ക്ഷേത്ര മേൽശാന്തി ആർ.രാജീവ് പോറ്റിയുടെയും കാർമ്മികത്വത്തിൽ നിർവഹിക്കും.7 മുതൽ 13 വരെ എല്ലാദിവസവും രാവിലെ 7 മുതൽ ഗണപതിഹോമം, ആയുസൂക്തഹോമം, ഭാഗ്യസൂക്തഹോമം, വൈകിട്ട് നവദുർഗാ കല്‌പോക്തപൂജയും ഉണ്ടായി​രിക്കും. വി​ദ്യാരംഭം, സാരസ്വതഘൃതം എന്നി​വ മുൻകൂറായി​ ബുക്ക് ചെയ്യാവുന്നതാണ്.