തിരുവനന്തപുരം: യു.പിയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും യു.പി യാത്ര തടഞ്ഞതിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി രാജ്ഭവനിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ, എസ്.എം. ബാലു, സംസ്ഥാന സെക്രട്ടറിമാരായ ഷജീർ നേമം, മഹേഷ് ചന്ദ്രൻ, അരുൺ എസ്.പി, ടി.ആർ. രാജേഷ്, ശംഭു പാൽക്കുളങ്ങര, അജയ് കുര്യാത്തി, കെ.എഫ്. ഫെബിൻ, മഹേഷ് രാജാജി നഗർ അരുൺ അരുമാനൂർ, ഷാജി മലയിൻകീഴ്, ഷാലിമാർ, മൈക്കിൾ ,മാഹീൻ പഴഞ്ചിറ, അച്ചുഘോഷ്, അനൂപ് പാലിയോട് അബീഷ്, വിപിൻ ലാൽ, അജിത് ഡി.എസ്, റെജി ചെങ്കൽ, ബ്രമിൻ, യൂസഫ് കല്ലറ, ജിഹാദ്, സജാദ്, പത്മേഷ് എന്നിവർ നേതൃത്യം നൽകി.