തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ കരിക്കത്തമ്മ നവരാത്രി സംഗീതോത്സവവും കലാപരിപാടികളുടെ ഉദ്ഘാടനവും ക്ഷേത്ര നവരാത്രി മണ്ഡപത്തിൽ ചലച്ചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാൽ നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കെ. പ്രതാപചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അശോക് കുമാർ സ്വാഗതവും ട്രഷറർ എസ്. ഗോപകുമാർ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി ജി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.