cabinet

തിരുവനന്തപുരം: സെപ്റ്റിക് ടാങ്ക് ക്ലീനിംഗിനിടെ അപകടമരണം സംഭവിച്ച പെരുമ്പാവൂർ കണ്ണമ്പിള്ളി സുന്ദരി ആറുമുഖത്തിന്റെ മകൻ ജ്യോതിഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വീവറേജ് ജോലികളിൽ ഏർപ്പെടവേ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്.

കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന് 14 ജില്ലകളിൽ ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകൾ രൂപീകരിക്കുന്നതിന് അനുമതി നൽകി. 93 നഗര തദ്ദേശ സ്ഥാപനങ്ങളിൽ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളും സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ പ്രോജക്ട് ഹെഡ് (ഐ.ടി), പ്രോജക്ട് ഹെഡ് (ഇൻഫ്രാസ്ട്രക്ച്ചർ) എന്നീ തസ്തികകളും അനുവദിക്കും.

 സന്തോഷ് ബാബു എം.ഡി

സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി തമിഴ്നാട് കേഡറിൽ സേവനം അനുഷ്ഠിക്കവെ സ്വയം വിരമിച്ച സന്തോഷ് ബാബു ഐ.എ.എസിനെ നിയമിക്കാൻ തീരുമാനിച്ചു.

 ബസ് സ്റ്റാൻഡിന് ഒരു ഹെക്ടർ ഭൂമി

ഹോസ്ദുർഗ് താലൂക്കിൽ ചീമേനി ഗ്രാമപഞ്ചായത്തിന് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നതിന് ഒരു ഹെക്ടർ ഭൂമി നൽകും. പ്ലാന്റേഷൻ കോർപറേഷന്റെ കൈവശമുള്ള പ്ലാന്റിംഗ് ആവശ്യത്തിന് ഉപയോഗിക്കാത്ത ഭൂമി പാട്ടം റദ്ദാക്കി തിരിച്ചെടുത്ത് ആർ ഒന്നിന് നൂറ് രൂപ എന്ന സൗജന്യ നിരക്കിൽ വാർഷിക പാട്ടത്തിന് 30 വർഷത്തേക്ക് നിബന്ധനകളോടെയാണ് നൽകുക.

 എ​ർ​ത്ത് ​മൂ​വേ​ഴ്സ് ഉ​പ​യോ​ഗി​ക്കാ​ത്ത​ ​ഭൂ​മി​ ​തി​രി​ച്ചെ​ടു​ക്കും

​കി​ൻ​ഫ്ര​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ൽ​ ​ഭാ​ര​ത് ​എ​ർ​ത്ത് ​മൂ​വേ​ഴ്സ് ​ലി​മി​റ്റ​ഡി​ന് ​പാ​ട്ട​ത്തി​ന് ​ന​ൽ​കി​യ​തി​ൽ​ ​ഉ​പ​യോ​ഗി​ക്കാ​തെ​ ​ശേ​ഷി​ക്കു​ന്ന​ 226.21​ ​ഏ​ക്ക​ർ​ ​ഭൂ​മി​ ​തി​രി​ച്ചെ​ടു​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​സേ​വ​ന​ ​നി​കു​തി​യാ​യ​ 2.13​ ​കോ​ടി​ ​രൂ​പ​യും​ ​ഭൂ​മി​ ​അ​നു​വ​ദി​ച്ച​തു​ ​മു​ത​ൽ​ ​ലീ​സ് ​പ്രീ​മി​യം​ ​അ​ട​യ്ക്കു​ന്ന​തി​ന്റെ​ ​കാ​ല​താ​മ​ത്തി​നു​ള്ള​ ​പ​ലി​ശ​ ​ചേ​ർ​ത്തു​ള്ള​ 7.07​ ​കോ​ടി​ ​രൂ​പ​യും​ ​ഇ​ള​വ് ​ചെ​യ്ത് ​ലീ​സ് ​പ്രീ​മി​യം​ ​തു​ക​യും​ 10​ ​ശ​ത​മാ​നം​ ​വാ​ർ​ഷി​ക​ ​പ​ലി​ശ​യും​ ​ഉ​ൾ​പ്പെ​ടെ​ 27.59​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​ഏ​റ്റെ​ടു​ക്കാ​നാ​ണ് ​കി​ൻ​ഫ്ര​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ക്ക് ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്.

 കാ​ലാ​വ​ധി​ ​നീ​ട്ടി
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​ക​ടാ​ശ്വാ​സ​ ​ക​മ്മി​ഷ​ന്റെ​ ​കാ​ലാ​വ​ധി​ ​സെ​പ്റ്റം​ബ​ർ​ 28​ ​മു​ത​ൽ​ ​ആ​റു​ ​മാ​സ​ത്തേ​ക്കു​ ​കൂ​ടി​ ​നീ​ട്ടാ​ൻ​ ​തീ​രു​മാ​നി​ച്ചു.