si

നെയ്യാറ്റിൻകര: ലോറി ബൈക്കിൽ തട്ടി തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസിലെ എസ്.ഐ മരിച്ചു.

പാറശാല പരശുവയ്ക്കൽ പിണർകാല വീട്ടിൽ സുരേഷ് കുമാറാണ് (55) മരിച്ചത്. ഇന്നലെ രാത്രിയോടെ ആറാലുംമൂട് ചന്തയ്ക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന സുരേഷ് കുമാർ സ‌ഞ്ചരിച്ച ബൈക്കിൽ അതേ ദിശയിൽ വന്ന ലോറി തട്ടുകയായിരുന്നു.

സുരേഷ് കുമാർ തെറിച്ച് ലോറിക്കടിയിൽപ്പെട്ട് തത്ക്ഷണം മരിച്ചു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ബീന. മക്കൾ: അഭിനവ്, അഭിറാം.