must

നെയ്യാറ്റിൻകര:കെ.എസ്.എഫ്.ഇ.എസ്.എ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ബി.സി വാര്യർ അനുസ്മരണവും മെറിറ്റ് ഈവനിംഗും സംഘടിപ്പിച്ചു. നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ നടന്ന അനുസ്മരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. സതീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എൽ. പ്രദീപ് സംസ്‌ഥാന ജനറൽ സെക്രട്ടറി എസ്. മുരളീകൃഷ്ണപിള്ള, കെ.എസ്.എഫ്.ഇ.ഒ.യു സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അരുൺ ബോസ്,

കെ.എസ്.എഫ്.ഇ.എസ്.എ സംസ്‌ഥാന ട്രഷറർ എസ്.വി. കവിതാരാജ്, കെ.എസ്.എഫ്.ഇ ഏജന്റ്സ് അസോസിയേഷൻ താലൂക്ക് സെക്രട്ടറി വിജയകുമാർ, കെ.എസ്.എഫ്.ഇ ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി. ജയരാജ്‌ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എസ്.എസ്. ജിഷ എന്നിവർ പങ്കെടുത്തു.