gandhi

മുടപുരം: ഗാന്ധിജയുടെ 152 ാം ജന്മദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കിഴുവിലം, കൂന്തള്ളൂർ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മുടപുരം ബ്ലോക്ക് ജംഗ്ഷനിൽ കൂട്ട ഉപവാസ യജ്ഞം നടത്തി. ഗാന്ധിജിയുടെ വേഷമണിഞ്ഞ അമൽ മുഹമ്മദ് എന്ന കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ബിജുകുമാർ, കിഴുവിലം രാധാകൃഷ്ണൻ, ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ. ശശി, ജനപ്രതിനിധികളായ അനന്തകൃഷ്ണൻ, എസ്.ആർ. ജയന്തി, ജയചന്ദ്രൻ, സലീന ബീവി, വത്സലകുമാരി, വി. ബാബു തുടങ്ങിയവർ നേതൃത്വം നൽകി. വൈകിട്ട് യു.ഡി.എഫ് ചെയർമാൻ ജെഫേഴ്സൺ നാരങ്ങാ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു.