മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ കുട്ടിക്കൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ഹരിതകർമ്മസേനയ്ക്കുള്ള വെയിംഗ് മെഷീൻ വിതരണവും നടത്തി. ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ കേരള സർവകലാശാല കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫാർമാറ്റിക്സ് മേധാവി ഡോ. അച്യുത്ശങ്കർ ഉദ്ഘാടനം ചെയ്തു. ദൂരദർശൻ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജി. സാജൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

എഴുത്തുകാരൻ എം.എൽ. ജോണി മുഖ്യാതിഥിയായിരുന്നു. കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുലഭ, ഗോപൻ വലിയേല, വിനിത, ഗ്രാമപഞ്ചായത്ത് മെമ്പർ പി. പവനചന്ദ്രൻ, പ്രസന്ന, സാബു എന്നിവർ പങ്കെടുത്തു.